ഇന്ത്യയ്ക്കുമേല്‍ ചിറകടിച്ചുയര്‍ന്ന് കിവീസ്; പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (22:26 IST)


ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്. സതാംപ്ടണില്‍ നടന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിവീസ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് സ്വന്തമാക്കി.


രണ്ടാം ഇന്നിങ്‌സില്‍ വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ നായകന്‍ കെയ്ന്‍ വില്യംസണും മുതിര്‍ന്ന താരം റോസ് ടെയ്‌ലറുമാണ് കിവീസിന് ജയം സമ്മാനിച്ചത്. വില്യംസണ്‍ 89 പന്തുകളില്‍ നിന്ന് 52 റണ്‍സുമായും ടെയ്‌ലര്‍ 100 പന്തില്‍ നിന്ന് 47 റണ്‍സുമായും പുറത്താകാതെ നിന്നു. ഡെവന്‍ കോണ്‍വെ (47 പന്തില്‍ നിന്ന് 19 റണ്‍സ്), ടോം ലാതം (41 പന്തില്‍ ഒന്‍പത്) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.


സ്‌കോര്‍ ബോര്‍ഡ്

ഒന്നാം ഇന്നിങ്‌സ്

ഇന്ത്യ: 217/10
ന്യൂസിലന്‍ഡ്: 249/10

ന്യൂസിലന്‍ഡിന് 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ: 170/10
ന്യൂസിലന്‍ഡ്: 139/2

ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :