ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാം ടീം ആകുന്നതില്‍ വലിയ സന്തോഷം: കെയ്ന്‍ വില്യംസണ്‍

രേണുക വേണു| Last Modified വ്യാഴം, 24 ജൂണ്‍ 2021 (13:51 IST)
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ തങ്ങളെ പ്രിയപ്പെട്ട രണ്ടാമത്തെ ടീമായി കാണുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയില്‍ ഏറെ ആരാധകര്‍ തങ്ങള്‍ക്ക് ഉള്ളതില്‍ നന്ദി പറയുന്നതായും വില്യംസണ്‍ പറഞ്ഞു. ' ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ രണ്ടാമത്തെ പ്രിയപ്പെട്ട ടീം ആകുന്നതില്‍ വലിയ സന്തോഷം. ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വളരെ നല്ല സ്പിരിറ്റോടെയാണ് ക്രിക്കറ്റ് ആസ്വദിച്ച് കളിച്ചത്. നല്ല മത്സരബുദ്ധിയോടെ കളിക്കാന്‍ സാധിച്ചു,' വില്യംസണ്‍ പറഞ്ഞു.

രണ്ട് ടീമുകള്‍ക്കും വിജയസാധ്യതയുണ്ടായിരുന്നു. ഇന്ത്യന്‍ ടീം എത്ര കരുത്തുറ്റതാണെന്ന് ഞങ്ങള്‍ മനസിലാക്കി. അതിനനുസരിച്ച് കളിക്കാന്‍ ശ്രമിച്ചു. ഇന്ത്യയെ പോലൊരു കരുത്തുറ്റ ടീമിനൊപ്പം ഫൈനല്‍ കളിക്കാന്‍ സാധിച്ചതും അതില്‍ വിജയിക്കാന്‍ സാധിച്ചതും വലിയൊരു നേട്ടമായി കാണുന്നെന്നും കിവീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :