ലഞ്ചിന് ശേഷമുള്ള ബാറ്റിങ് തന്ത്രങ്ങള്‍ പിഴച്ചു; ഇന്ത്യ തോല്‍വിയിലേക്ക്

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (20:51 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പിഴച്ചത് രണ്ടാം ഇന്നിങ്‌സില്‍. രണ്ടാം ഇന്നിങ്‌സിന്റെ ലഞ്ചിന് ശേഷം ഇന്ത്യ പയറ്റിയ ബാറ്റിങ് തന്ത്രങ്ങള്‍ തിരിച്ചടിയായി. ലഞ്ചിന് ശേഷം ശ്രദ്ധിച്ചുകളിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 20 റണ്‍സ് എങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞേനെ എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അടക്കം വിലയിരുത്തുന്നത്.

109 ന് അഞ്ച് എന്ന നിലയില്‍ നിന്ന് ലഞ്ചിന് ശേഷം ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ആക്രമിച്ചു കളിക്കുകയെന്ന തന്ത്രമാണ് റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ തുടങ്ങിയവര്‍ പയറ്റി നോക്കിയത്. ഈ ശൈലിയില്‍ കളിച്ചത് അതിവേഗം വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായി. പത്ത് ഓവര്‍ കൂടി ഇന്ത്യ ബാറ്റ് ചെയ്തിരുന്നെങ്കില്‍ 15-20 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നു. കൂറ്റനടികള്‍ക്ക് ശ്രമിച്ചാണ് പന്ത് അടക്കമുള്ളവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിനു ശേഷം നഷ്ടമായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :