ഇന്ത്യയോ ഓസ്‌ട്രേലിയയോ ?; ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് പോണ്ടിംഗ്

England , world cup , Ricky ponting , kohli , team india , ലോകകപ്പ് , ധോണി , റിക്കി പോണ്ടിംഗ് , ഇംഗ്ലണ്ട്
സിഡ്‌നി| Last Updated: ബുധന്‍, 29 മെയ് 2019 (15:29 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ നിന്നും ഇന്ത്യയും ഓസ്‌ട്രേലിയയും പൂര്‍ണ്ണമായും പുറത്താകുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ മുന്‍‌ഗണന നല്‍കുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തമായ ടീമാണെങ്കിലും ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്ട്രേലിയയുടെ മുൻ നായകന്‍ റിക്കി പോണ്ടിംഗും വ്യക്തമാക്കി.

സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും ലോകകപ്പിന് മുമ്പ് തന്നെ ഉഗ്രന്‍ ഫോമില്‍ കളി തുടരുന്നതുമാണ് ഇംഗ്ലണ്ടിന് നേട്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡേവിഡ് വാര്‍ണര്‍ സ്‌റ്റീവ് സ്‌മിത്ത് എന്നിവര്‍ മടങ്ങിവന്നതോടെ ഓസ്‌ട്രേലിയന്‍ ടീം ശക്തമായി. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീം സന്തുലിതമായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :