ന്യൂഡല്‍ഹി|
Last Updated:
ശനി, 18 മെയ് 2019 (15:52 IST)
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. പരുക്കിന്റെ പിടിയിലായ കേദാര്‍ ജാദവ് ലോകകപ്പ് കളിക്കും. താരം ശാരീരികക്ഷമത കൈവരിച്ചതായും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം വൈകാതെ ചേരുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ജാദവിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്‌ച ടീം ഫിസിയോ പാട്രിക് ഫര്‍ഹര്‍ട്ട് ബിസിസിഐക്ക് കൈമാറി. ഈ റിപ്പോര്‍ട്ടില്‍ താരം പൂര്‍ണ്ണമായും ആരോഗ്യവാന്‍ ആണെന്ന് വ്യക്തമാക്കുന്നു.
മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22 തിയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ഇതിന് മുമ്പായി ജാദവിന് പരുക്ക് സംബന്ധിച്ക് ഔദ്യോഗികമായ അറിയിപ്പ് ബിസിസിഐ പുറത്തുവിടും.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജാദവിന്റെ പരുക്ക് ടീം ഇന്ത്യയെ ആശങ്കയിലാഴ്‌ത്തിയിരുന്നു.
താരത്തിന് കളിക്കാന്‍ കഴിയാതെ വന്നാല്‍ റിസവ് താരങ്ങളായ ഋഷഭ് പന്തോ, അമ്പാട്ടി റായുഡുവോ ടീമില്‍ എത്തുമായിരുന്നു. അതേസമയം, ഓള്‍റൌണ്ടറായ അക്ഷേര്‍ പട്ടേലിനെയാണ് കേദാറിന് പകരക്കാരനായി പരിഗണിക്കുന്നതെന്ന സൂചനകളും പുറത്തുവന്നിരുന്നു.
ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ചെന്നൈ താരമായ കേദാറിന്റെ തോളിന് പരുക്കേറ്റത്. ഇതോടെ ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ പൂര്‍ത്തിയാക്കാതെ താരം പുറത്തായി.