Last Modified ഞായര്‍, 19 മെയ് 2019 (15:26 IST)
ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് നക്ഷത്ര ഹോട്ടലോ ? കേൾക്കുമ്പോൾ തന്നെ നമുക്ക് അതിശയം തോന്നിയേക്കാം. എന്നാൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് ക്രിക്കറ്റ് സ്റ്റേഡിയത്തത്തിന് തോട്ടഭിമുഖമായി ഉള്ളത് ഹിൽട്ടൻ ഗർഡൻ ഇൻ എന്ന ചതുർ നക്ഷത്ര ഹോട്ടലാണ്. ആഡംബരമായി ലോകകപ്പ് കാണാൻ അഗ്രഹിക്കുന്നവർക്ക് സ്വന്തം മുറിയിലെ കിടക്കയിൽ കിടന്നു തന്നെ മത്സരങ്ങൾ കാണാം.
ഇനി ഗ്യാലറിയിൽ ഇരുന്ന് കളി ആസ്വദിക്കണം എന്നാണെങ്കിൽ ബാൽക്കണിയിലേക്ക് വന്ന് കളി പൂർണ അർത്ഥത്തിൽ തന്നെ ആസ്വദിക്കാം. തടസങ്ങളോ തിരക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. 85 മുറികൾ മത്രമാണ് ഈ ഹോട്ടലിൽ ഉള്ളത്. ഇതിൽ ഒട്ടുമുക്കൽ മുറികളും ക്രിക്കറ്റ് പിച്ചിലേക്ക് നേരിട്ട് വ്യു ഉള്ളവയാണ്. ഇനി പിച്ചിലേക്ക് വ്യു ഇല്ലാത്ത മുറില്ല് ബുക്ക് ചെയ്തവർക്ക് മത്സരങ്ങൾ നേരിട്ടുകാണുന്നതിന് പ്രത്യേക മുറികളും ഹോട്ടലിൽ ഉണ്ട്.
മത്സരങ്ങളിൽ ഉള്ള അവസരങ്ങളിൽ കളി കാണാൻ ടീക്കറ്റ് എടുത്തിട്ടുള്ള ആളുകൾക്ക് മാത്രമേ ഹോട്ടലിൽ മുറി നൽകാറുള്ളു. ചില സമയങ്ങളിൽ മുറി ബുക്ക് ചെയ്യുന്നതിനോടൊപ്പം മത്സരത്തിന്റെ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള അവസരവും നൽകാറുണ്ട്. ചിലപ്പോഴെല്ലാം മുറി ബുക്ക് ചെയ്തവർക്ക് അധിതികളെ കളി കണാൻ ക്ഷണിക്കാനുമാകും. മത്സരങ്ങൾ ഉള്ള സമയങ്ങളിൽ വിവിധ ഓഫറുകളാണ് ഹോട്ടൽ പ്രഖ്യാപിക്കാറുണ്ട്.