500 റണ്‍ പേടി തീരുന്നില്ല; ‘ധോണിക്കും പാണ്ഡ്യയ്‌ക്കും ആ ലൈസന്‍സ് നല്‍കണം, എന്നാല്‍ കളി മാറും’; ഹര്‍ഭജന്‍

  harbhajan , world cup 2019 , hardik pandya , ms dhoni , ലോകകപ്പ് , ധോണി , ക്രിക്കറ്റ് , ഹാര്‍ദ്ദിക് പാണ്ഡ്യ
ന്യൂഡല്‍ഹി| Last Updated: ശനി, 18 മെയ് 2019 (16:04 IST)
ഇംഗ്ലണ്ടിലും വെയില്‍‌സിലുമായി നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയടക്കമുള്ള താരങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങളെ കുത്തിനിറച്ചാണ് പല രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട്, വെസ്‌റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ ബോളര്‍മാരുടെ കഥ കഴിക്കുമെന്നാണ് പ്രവചനം. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബോളര്‍മാരുടെ ശവപ്പറമ്പ് ആകുമെന്നാണ് മുന്‍ താരങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തവണ 500 എന്ന മാന്ത്രിക സ്‌കോര്‍ പിറക്കുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും കരുതുന്നത്.

ഈ പ്രവചനങ്ങള്‍ നിലനില്‍ക്കെ ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ ആകുമെന്നാണ് ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ഇരുവരും. അനാവശ്യ ഉത്തരവാദിത്വങ്ങള്‍ നല്‍കാതെ തുടക്കം മുതല്‍ അടിച്ചു കളിക്കാനുള്ള അനുവാദം നല്‍കിയാല്‍ ധോണിയും പാണ്ഡ്യയയും ടീമിനെ വന്‍ സ്‌കോറിലെത്തിക്കും.

യഥേഷ്‌ടം സിക്‍സറുകള്‍ നേടാനുള്ള കരുത്ത് ഇപ്പോഴും ധോണിക്കുണ്ട്. സ്‌പിന്നര്‍മാരെ പോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിനാകും. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുമ്പോഴാണ് മഹിയുടെ ബാറ്റിംഗ് കരുത്ത് വ്യക്തമാകുന്നത്. ടോപ് ത്രീ ബാറ്റ്‌സ്‌മാന്മാര്‍ തിളങ്ങിയല്‍ പാണ്ഡ്യയ്‌ക്കും ധോണിക്കും അടിച്ചു കളിക്കാന്‍ കഴിയും. ഇങ്ങനെ ബാറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യം രണ്ടു പേര്‍ക്കും ടീം മാനേജ്മെന്റ് നല്‍കുകയാണ് വേണ്ടത്.

ബോളര്‍മാരുടെ ധൈര്യം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ധോണിക്ക് ഇപ്പോഴും കഴിയും. ഐ പി എല്‍ മത്സരങ്ങളില്‍ അത് കണ്ടതാണ്. ഇഷ്‌ടപ്പെടുന്ന പോലെ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയാല്‍ മത്സരം ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് പാണ്ഡയയും ധോണിയെന്നും ഭാജി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :