1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wont have same squad unless some miracles happens says rohit sharma

ഇതേ കളിക്കാർ അടുത്ത തവണയും ഒപ്പമുണ്ടാകില്ലെന്നത് വിഷമിപ്പിക്കുന്നു, ഐപിഎൽ താരലേലത്തെ പറ്റി രോഹിത് ശർമ

‌രോഹിത് ശർമ
ഐപിഎല്ലിൽ അടുത്ത സീസണിലെ മുംബൈ ഇന്ത്യൻസ് ടീമിനെ പറ്റി പ്രതികരിച്ച് രോഹിത് ശർമ. അടുത്ത ഐപിഎൽ സീസണിന് മുൻപേ നടക്കുന്ന താരലേലത്തിൽ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ ഇതേ മുംബൈ ടീമിനെ കാണാനാവുവെന്നും രോഹിത് വ്യക്തമാക്കി.
 
ഇതേ ഗ്രൂപ്പ് കളിക്കാർ അടുത്ത തവണയും ഉണ്ടാകില്ലെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ങ്കിലും ഇതേ ഗ്രൂപ്പ് കളിക്കാര്‍ അടുത്ത തവണയും ഉണ്ടാവുമെന്നും കുറച്ചു മാജിക്കല്‍ വര്‍ഷങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍. ഇത്രയും മികച്ച കളിക്കാരെ കണ്ടെത്തി ടീമിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഉംബൈ ഇന്ത്യൻസ് സ്കൗട്ടുകൾക്കാണ്.
 
പുതിയ കളിക്കാര്‍ക്കു വേണ്ടി അവര്‍ ദിവസേന ആഭ്യന്തര മല്‍സരങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ഈ കളിക്കാരെ പറ്റിയുള്ള ഫീഡ്‌ബാക്ക് ഞങ്ങൾക്ക് നൽകും. ഈ താരങ്ങൾ ഒന്നോ, രണ്ടോ മത്സരങ്ങളിലേക്കോ സീസണിലേക്കോ ഉള്ള താരങ്ങളല്ല. വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം നടത്തിയാണ് ഭാവിവാഗ്ദാനങ്ങളെ സ്‌കൗട്ടുകള്‍ കണ്ടെത്തുന്നത്’ രോഹിത് പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലോകകപ്പിൽ വരവറിയിച്ച് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം