1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wasim jaffer trolls michael vaughen

ഇക്കാലത്ത് ഏതെങ്കിലും ടീം 100ന് താഴെ പുറത്താകുമോ? വോണിന്റെ പഴയ ട്വീറ്റിൽ വസിം ജാഫർ

മൈക്കൽ വോൺ
മുൻ ഇംഗ്ലണ്ട് നായകനും കമന്റേന്ററുമായ മൈക്കൽ വോൺ പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റിനെ പരിഹസിക്കുന്ന വ്യക്തി‌യാണ്. തരംകിട്ടുമ്പോഴെല്ലാം അതിനുള്ളതെ‌ല്ലാം ഇന്ത്യൻ ആരാധകർ വോണിന് തിരിച്ചുനൽകാറുമുണ്ട്. ഇപ്പോളിതാ ഓസീസിനെതിരായ രണ്ടാം ആഷസ് തോൽവിക്ക് പിന്നാലെ വോണിനെ ഒരു പഴയകാര്യം ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വസിം ജാഫർ.
 
2019ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് പുറത്തായിരുന്നു. അന്ന് ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് ഇക്കാലത്ത് ഏതെങ്കിലും ഒര്യ് ടീം ടെസ്റ്റിൽ 100 റൺസിന് താഴെ പുറത്താകുമെന്ന് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു വോൺ കുറിച്ചിരുന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വസിം ജാഫർ.
 
ആഷസില്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായതിന് പിന്നാലെയാണ് ജാഫറിന്റെ ട്രോള്‍. ഇംഗ്ലണ്ട് 68ന് പുറത്തായി എന്ന് മാത്രമാണ് ജാഫര്‍ ചെറിയ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്. പോസ്റ്റിൽ മൈക്കൽ വോണിനെ മെൻഷൻ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ, അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ ഔട്ടായപ്പോഴും ഇന്ത്യന്‍ ആരാധകര്‍ പഴയ ട്വീറ്റ് വോണിനെ ഓര്‍മിപ്പിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്വന്തം മണ്ണില്‍ തൊട്ടതെല്ലാം പിഴച്ച് ദക്ഷിണാഫ്രിക്ക; ഡി കോക്കും മടങ്ങി