പരിക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും രോഹിത്തില്ല? ക്യാപ്‌റ്റൻസി രാഹുലിലേക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:54 IST)
കായികക്ഷമത തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യത. ഇതോടെ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍സി താത്കാലികമായി കെ.എല്‍. രാഹുലിന് കൈമാറിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടയിലെ പേശിവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ രോഹിത് ഇപ്പോള്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. പരിക്ക് ഭേദമാവാൻ നാലു മുതല്‍ ആറ് ആഴ്ചവരെ സമയം വേണ്ട സാഹചര്യത്തിലാണ് രാഹുലിനെ ചുമതലയേൽപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നത്.

നേരത്തെ രോഹിത്തിന് പരിക്കേറ്റതിനെ തുടർന്ന് ടെസ്റ്റ് വൈസ് ക്യാപ്‌റ്റൻ സ്ഥാനം രാഹുലിന്ന ലഭിച്ചിരുന്നു.അജിന്‍ക്യ രഹാനെ തഴഞ്ഞായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. മോശം ഫോം രഹാനെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :