1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wasim jaffer express shock as sanju excluded from first odi

സഞ്ജുവിനെ ടീമിൽ എടുക്കാതിരുന്നത് ഞെട്ടിച്ചു: മുൻ ഇന്ത്യൻ താരം

Wasim jaffer
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ സഞ്ജു സാംസണിന് അവസരം നല്‍കാത്തത് തന്നെ ഞെട്ടിച്ചതായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിനെ ഇന്ത്യന്‍ ലൈനപ്പില്‍ കാണാത്തത് തനിക്ക് ഞെട്ടലായെന്നാണ് താരം പറഞ്ഞത്. സഞ്ജുവിന് പുറമെ അക്‌സര്‍ പട്ടേലും ടീമില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വസീം ജാഫര്‍ പറഞ്ഞു.
 
ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു ജാഫര്‍. ഏകദിനപരമ്പരയില്‍ ഇഷാന്‍ കിഷനേക്കാള്‍ സഞ്ജു സാംസണാണ് അവസരം അര്‍ഹിക്കുന്നതെന്ന് നേരത്തെ വസീം ജാഫര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ഓപ്പണിംഗ് സ്ലോട്ടില്‍ ശുഭ്മാന്‍ ഗില്ലും രോഹിത്ത് ശര്‍മയും സ്ഥാനം ഉറപ്പിച്ചതാണെന്നും ഓപ്പണിംഗ് ബാറ്ററായ ഇഷാന്‍ കിഷന്റെ സേവനം അതിനാല്‍ ടീമിന് നിലവില്‍ ആവശ്യമില്ലെന്നുമായിരുന്നു ജാഫറിന്റെ പരാമര്‍ശം. അതേസമയം സഞ്ജു സാംസണ്‍ എല്ലാ പൊസിഷനിലും കളിച്ച് പരിചയമുള്ള താരമാണ് എന്നുള്ളത് ടീമിന് ഗുണം ചെയ്യുമെന്നും ലോകകപ്പിന് മുന്‍പ് കഴിവ് തെളിയിക്കാനുള്ള അവസരം ടീം സഞ്ജുവിന് നല്‍കണമെന്നും ജാഫര്‍ പറഞ്ഞിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലോകകപ്പ് അടുത്തിട്ടും പരീക്ഷണങ്ങൾ, 2007ലെ പരാജയം ആവർത്തിക്കുന്നതിലേക്കോ ഇന്ത്യയുടെ പോക്ക്