ടി20 ലോകകപ്പ് പാകിസ്ഥാനില്ല, സെമിയിലെത്തുക ഈ ടീമുകൾ, പ്രവചനവുമായി വസീം അക്രം

അഭിറാം മനോഹർ|
2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരമായ വസീം അക്രം. ഇന്ത്യ, ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാകും അവസാന നാലിലെത്തുക എന്നാണ് അക്രമിന്റെ വിലയിരുത്തല്‍.

പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും ഒഴിവാക്കിയിട്ടുള്ള അക്രമിന്റെ ലിസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ പ്രധാനശക്തികളായ പാകിസ്ഥാനെ ഒഴിവാക്കിയതിലും ടി20 ക്രിക്കറ്റിലെ മികച്ച താരങ്ങളുള്ള ഇംഗ്ലണ്ടിന് സാധ്യത പ്രവചിക്കാത്തതുമാണ് ചര്‍ച്ചയായിരിക്കുന്നത്. സ്വന്തം മണ്ണിലാണ് മത്സരം നടക്കുന്നത് എന്നതും മികച്ച സ്പിന്‍ നിരയുള്ളതും ഇന്ത്യയ്ക്ക് കരുത്താകുമെന്ന് അക്രം പറയുന്നു. അതേസമയം ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് ഓസീസ് എന്നതും ദക്ഷിണാഫ്രിക്കയും ശക്തമായ നിരയാണെന്നും അക്രം ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ സ്ഥിരതയാണ് 4 ടീമുകളില്‍ ന്യൂസിലന്‍ഡ് ഇടം നേടാനുള്ള കാരണമായി അക്രം പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :