അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജനുവരി 2026 (16:51 IST)
2025ലെ ഏഷ്യാകപ്പിനിനിടെ ഇന്ത്യന്‍ ടീം ചെയ്തത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ ലംഘനമാണെന്ന് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം അടുത്തമാസം നടക്കാനിരിക്കെയാണ് അഫ്രീദിയുടെ പരാമര്‍ശം. ലാഹോറില്‍ ഒരു മാധ്യമസംവാദത്തിനിടെയായിരുന്നു താരത്തിന്റെ വിവാദപരമായ പരാമര്‍ശങ്ങള്‍.
2025ലെ ഏഷ്യാകപ്പില്‍ ഇന്ത്യ- പാക് മത്സരങ്ങളില്‍ പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ പ്രതീകാത്മകമായ പ്രതിഷേധം. ഏഷ്യാകപ്പില്‍ വിജയിച്ച ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് ട്രോഫി വാങ്ങാനും ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല.
അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പില്‍ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ്. അതില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. മറുപടി മൈതാനത്ത് നല്‍കും. ഇങ്ങനെയായിരുന്നു ഷഹീന്‍ ഷായുടെ
പ്രതികരണം. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ- പാക് പോരാട്ടം.