അനുബന്ധ വാര്‍ത്തകള്‍
- Ind vs Eng: സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ ജോ റൂട്ട്
- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഫസ്റ്റാകാൻ ഒരുങ്ങി പുജാര, മുന്നിലുള്ളത് ദ്രാവിഡും സച്ചിനും ഗവാസ്കറും മാത്രം!
- IPL 2024: ഐപിഎൽ മത്സരങ്ങൾ മാർച്ച് 22 മുതൽ, ഫൈനൽ മെയ് 16നെന്ന് റിപ്പോർട്ട്
- Rohit - Kohli:രോഹിത് ചെയ്യുന്നത് കണ്ട് കോലി മെനക്കെടരുത്, രോഹിത്തിന് പറ്റുന്നത് പോലെയല്ല: ഉപദേശവുമായി കെ ശ്രീകാന്ത്
- India vs England Test Series: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര എന്നുമുതല്‍? തത്സമയം കാണാന്‍ എന്തുവേണം? അറിയേണ്ടതെല്ലാം
Virat Kohli: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് കോലി പിന്മാറി !
ആദ്യ രണ്ട് ടെസ്റ്റുകളില്‍ താന്‍ കളിക്കില്ലെന്ന് ടീം സെലക്ഷനു മുന്‍പ് തന്നെ കോലി മാനേജ്മെന്റിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
Virat Kohli: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് താരം പിന്മാറിയതെന്ന് ബിസിസിഐ അറിയിച്ചു. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ജനുവരി 25 ന് ടെസ്റ്റ് പരമ്പര ആരംഭിക്കും.
ആദ്യ രണ്ട് ടെസ്റ്റുകളില്‍ താന്‍ കളിക്കില്ലെന്ന് ടീം സെലക്ഷനു മുന്‍പ് തന്നെ കോലി മാനേജ്മെന്റിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിക്ക് പകരം മറ്റൊരു താരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തില്ല. വളരെ വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് മറ്റ് ഗോസിപ്പുകളൊന്നും പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ജനുവരി 25 മുതല്‍ 29 വരെ ഹൈദരബാദിലും ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തും ആണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക.