അഭിറാം മനോഹർ|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (18:29 IST)
യുഎഇയിൽ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നും കോലി വ്യക്തമാക്കി. തന്റെ തീരുമാനം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം അറിയിച്ചത്.
കഴിഞ്ഞ എട്ടോ ഒമ്പതോ വർഷമായി മൂന്ന്
ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്‌റ്റൻ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും. ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും ടീമിനെ നയിക്കും.