അനുബന്ധ വാര്‍ത്തകള്‍
- ബുമ്രയെ പിന്തള്ളി ജോ റൂട്ട് ഐസിസി പ്ലെയർ ഓഫ് ദി മന്ത്
- മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയ സംഭവം: ഐസിസിയെ സമീപിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
- സ്റ്റോക്സും റൂട്ടുമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങുന്നു: ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ
- "തല പുകയ്ക്കാൻ തലയെത്തി", ഇന്ത്യൻ ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുക ധോണി
- ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിന് ഇടമില്ല, അശ്വിൻ ടീമിൽ
ഐസിസി ടി20 റാങ്കിങിൽ സ്ഥാനം മെച്ചപ്പെടുത്തി കോലി, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമില്ല
ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ നിലമെച്ചപ്പെടുത്തി കോലി. അടുത്തിടെ ടി20 മത്സരങ്ങൾ ഒന്നും തന്നെ കളിക്കാതെയാണ് റാങ്കിങിൽ ഒരുപടി കയറി കോലി നാലമനായത്. ആറാം സ്ഥാനത്തുള്ള കെഎൽ രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനായ ക്വിന്റൺ ഡികോക്കാണ് പട്ടികയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ഡികോക്ക് നാലുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി തന്റെ കരിയറിലെ മികച്ച റാങ്കിങ്ങായ എട്ടാം റാങ്കിലെത്തി. ശ്രീലങ്കക്കെതിരായ മികച്ച പ്രകടനമാണ് ഡികോക്കിന് തുണയായത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ ഒന്നമനായുള്ള പട്ടികയിൽ ബാബർ അസം, ആരോൺ ഫിഞ്ച് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ബോളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി ആദ്യ സ്ഥാനത്ത് നിലയുറപ്പിച്ചു. ഇന്ത്യന്‍ ബോളര്‍മാരില്‍ ആരും ആദ്യ പത്തില്‍ ഇല്ല. അഫ്‌ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.
അടുത്ത ലേഖനം