ഐപിഎല്ലിനിടെ ദേശീയ ടീം തിരഞ്ഞെടുപ്പിനെ പറ്റി ആലോചിക്കുന്നത് ശരിയല്ല: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (15:45 IST)
കളിക്കുന്നതിനിടെ ദേശീയ ടീം തിരെഞ്ഞെടുപ്പിനെ പറ്റി ആലോചിക്കുന്നത് ശരിയല്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഐപിഎലിനിടെ ആളുകൾ അതേപ്പറ്റി കൂടുതൽ സംസാരിക്കുമെന്നും എന്നാൽ താരങ്ങൾ അതേപ്പറ്റി ചിന്തിക്കുന്നത് മോശമായ കാര്യമാണെന്നും രാജസ്ഥാൻ നായകൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസ്സ് തുറന്നത്.

ഐപിഎൽ ടീമിനായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കുന്നത് മോശം ചിന്താഗതിയാണ്. ആളുകൾ ടീമിൽ സ്ഥാനം നേടുന്നതിനെ പറ്റി ധാരാളം സംസാരിക്കും. എന്നാൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്നത് യഥാർത്ഥത്തിൽ ഒരു ഉപോത്പന്നമാണ്. മികച്ച പ്രകടനം നടത്തിയാൽ അവസരങ്ങളെത്തും.സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :