1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli removed from ODI Captaincy

ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ നീക്കി; ഇനി രോഹിത് ശര്‍മ നയിക്കും

Virat Kohli
ട്വന്റി 20യ്ക്ക് പിന്നാലെ ഏകദിന നായകസ്ഥാനവും രോഹിത് ശര്‍മയ്ക്ക്. വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് നീക്കി. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയും ആയിരിക്കും ഇനി ഇന്ത്യയെ നയിക്കുക. 2023 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് അഴിച്ചുപണി. കോലിയുടെ ഏകദിന ക്യാപ്റ്റന്‍സിയെ കുറിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ ചര്‍ച്ച ചെയ്തിരുന്നു. അതിനു പിന്നാലെയാണ് നടപടി. കോലിയുടെ നിലപാട് കൂടി അറിഞ്ഞാണ് ബിസിസിഐ തീരുമാനമെടുത്തത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍; രഹാനെയെ നീക്കി