വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

രേണുക വേണു| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:23 IST)
ഏകദിനത്തില്‍ വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോലിക്ക് പകരം രോഹിത് ശര്‍മയെ നായകനാക്കാനാണ് ബിസിസിഐയുടെ നീക്കം. 2023 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്. വിരാട് കോലിയെ മുഴുവന്‍ സമയ ബാറ്ററായി ഏകദിന ലോകകപ്പില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഏകദിന നായകസ്ഥാനത്ത് തുടരുന്നത് കോലിക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബിസിസിഐ ഒഫിഷ്യല്‍ പിടിഐയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :