1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Champions league barceliona bayern munich match today

ഇനി പരാജയപ്പെടാൻ മനസ്സില്ല, ബയേണിനെതിരെ ബാഴ്‌സയ്ക്ക് ഇനി ജീവന്മരണ പോരാട്ടം

യുവേഫ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്‌സലോണയ്ക്ക് ജീവന്മരണ പോരാട്ടം. കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിലെ ദുരന്തത്തിന് ശേഷം ഈ സീസണില്‍ ആദ്യ പാദത്തിലെ മൂന്ന് ഗോൾ തോൽവി ഉൾപ്പടെ സമീപ കാലത്ത് ബയേണിനെതിരെ കളിച്ച മത്സരങ്ങളിൽ ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയിരുന്നു.
 
ലീഗിൽ മുന്നേറണമെങ്കിൽ ബയേണിനെതിരായ മത്സരത്തിൽ ബാഴ്‌സയ്ക്ക് വിജയം അനിവാര്യമാണ്. സമനിലയോ തോല്‍വിയോയെങ്കില്‍ ബെന്‍ഫിക്ക, ഡൈനാമോ കീവ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും മുന്‍ ചാംപ്യന്മാരുടെ വിധി. ബയേണിന്റെ മൈതാനത്താണ് മത്സരമെന്നതാണ് ബാഴ്‌സയ്ക്ക് മുന്നിലുള്ള വെല്ലുവിളി.രാത്രി 1.30നാണ് കളി തുടങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, യുവന്റസ്, ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.
അടുത്ത ലേഖനം
ഏകദിന ക്യാപ്‌റ്റൻസിയിൽ മാറ്റം? കൂടുതൽ സമയം തേടി സെലക്‌ടർമാർ, കോലിയുമായി സംസാരിക്കും