രണ്ട് സീസണിൽ 700 റൺസ്, വിജയ് ഹസാരെയിൽ ചരിത്രം രചിച്ച് ദേവ്ദത്ത് പടിക്കൽ

Devdutt Padikal
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ജനുവരി 2026 (15:36 IST)

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രം കുറിച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഇത്തവണ സീസണില്‍ 700 റണ്‍സിന് മുകളില്‍ നേടിയതോടെ തുടരെ 2 സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ദേവ്ദത്ത് സ്വന്തമാക്കി. താരത്തിന്റെ മികവില്‍ മുംബൈയെ വീഴ്ത്തി കര്‍ണാടക സെമിയിലേക്ക് മുന്നേറികയും ചെയ്തു.


സീസണില്‍ 700 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ മുംബൈക്കെതിരെ 69 റണ്‍സായിരുന്നു ദേവ്ദത്തിന് വേണ്ടിയിരുന്നത്. മത്സരത്തില്‍ 95 പന്തില്‍ 81 റണ്‍സുമായി താരം പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, നാരായണന്‍ ജഗദീശന്‍, കരുണ്‍ നായര്‍ തുടങ്ങിയവര്‍ വിജയ് ഹസാരെ ട്രോഫിയില്‍ 700ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2 തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ദേവ്ദത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :