1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Third harassment complaint against Rahul Mangkootam

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം പീഡന പരാതി: വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണസംഘം

Rahul Mamkoottathil, Rape case, High court of kerala, Congress,
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം പീഡന പരാതി നല്‍കിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണസംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യന്‍ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യമൊഴിയെടുക്കാന്‍ ആണ് എസ്‌ഐടി ഒരുങ്ങുന്നത്. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും.
 
രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇതുവരെ ഫോണുകളുടെ പാസ്സ്വേര്‍ഡ് നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂല തെളിവുകള്‍ ഫോണില്‍ ഉണ്ടെന്നും അത് പോലീസ് നശിപ്പിക്കും എന്നുമാണ് രാഹുല്‍ പറയുന്നത്.
 
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 15 ഉച്ചവരെയാണ് കസ്റ്റഡി അനുവദിച്ചത്. 16ന് ജാമ്യ അപേക്ഷ പരിഗണിക്കും. കാനഡയില്‍ ജോലി ചെയ്യുന്ന 31 കാരിയുടെ പരാതിയിലാണ് രാഹുലിനെ ശനിയാഴ്ച രാത്രി പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. രാഹുലിനെ പത്തനംതിട്ട ക്യാമ്പിലേക്ക് മാറ്റി.
അടുത്ത ലേഖനം
അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടും, എസ്ഐടിക്ക് പാസ്‌വേഡ് നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ