1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi performance in World Cup

Vaibhav Sooryavanshi: വൈബാണ് വൈഭവ്; ലോകകപ്പിലെ താരം

വൈഭവ് സൂര്യവന്‍ശി 80 പന്തില്‍ 15 ഫോറും 15 സിക്‌സും സഹിതം 175 റണ്‍സ് നേടിയാണ് ഫൈനലിലെ താരമായത്

Vaibhav Sooryavanshi
Vaibhav Sooryavanshi

Vaibhav Sooryavanshi: അണ്ടര്‍ 19 ലോകകപ്പിലെ താരമായി ഇന്ത്യയുടെ വൈഭവ് സൂര്യവന്‍ശി. ഫൈനലില്‍ സെഞ്ചുറി നേടി താരമായതും വൈഭവ് തന്നെ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 നു ഓള്‍ഔട്ട് ആയി. 
 
വൈഭവ് സൂര്യവന്‍ശി 80 പന്തില്‍ 15 ഫോറും 15 സിക്‌സും സഹിതം 175 റണ്‍സ് നേടിയാണ് ഫൈനലിലെ താരമായത്. 25.3 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 251 ല്‍ നില്‍ക്കെയാണ് വൈഭവ് പുറത്താകുന്നത്. ഔട്ടായില്ലായിരുന്നെങ്കില്‍ ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. 
 
ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 62.71 ശരാശരിയില്‍ 439 റണ്‍സാണ് വൈഭവ് നേടിയത്. 30 സിക്‌സും 40 ഫോറുകളും താരം നേടി. രാജ്യാന്തര ടീമിലേക്ക് ഉടന്‍ വിളി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 15 കാരന്‍. 
About Writer
രേണുക വേണു