ഉത്തപ്പ മിന്നും ഫോമിൽ, ജാക്ക്‌പോട്ട് അടിച്ചത് ചെന്നൈ സൂപ്പർ കിംഗ്‌സിന്
വിജയ് ഹസാരെ ട്രോഫിയിൽ റോബിൻ ഉത്തപ്പ കേരളത്തിനായി മിന്നും പ്രകടനം കാഴ്‌ച്ചവെക്കുമ്പോൾ സന്തോഷിക്കുന്നത് ഇത്തവണ മലയാളികൾ മാത്രമല്ല. ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ കൂടിയായിരിക്കും. ഐപിഎൽ പതിനാലാം സീസണിന് മുൻപ് ടീം സ്വന്തമാക്കിയ ഉത്തപ്പയുടെ ഫോമാണ് ചെന്നൈ ആരാധകരെ സന്തോഷിപ്പിക്കുന്നത്.
കേരളത്തിനായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനിറങ്ങിയ താരം ഇതുവരെ ടൂർണമെന്റിൽ 2 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സ്വന്തമാക്കികഴിഞ്ഞു. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ കളിച്ചിരുന്നെങ്കിലും വലിയ പ്രകടനങ്ങൾ നടത്താൻ ഉത്തപ്പയ്‌ക്കായിരുന്നില്ല. അതേസമയം ഉത്തപ്പയുടെ മിന്നും ഫോമിനെ വലിയ പ്രതീക്ഷയോടെയാണ് ചെന്നൈ ആരാധകർ നോക്കികാണുന്നത്.