ഇൻഡോറിൽ സിക്‌സ് മഴയുമായി ഇഷാൻ കിഷൻ, സഞ്ജുവിന് പണിയാകും

അഭിറാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (14:57 IST)
വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി യുവ വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ടൂർണമെന്റിൽ ജാർഖണ്ഡിന്റെ നായകനായ താരം മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ 94 പന്തിൽ 173 റൺസാണ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണിത്.

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരത്തിന്റെ ബലത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 422 റൺസാണ് ജാർഖണ്ഡ് അടിച്ചെടുത്തത്. 94 പന്തിൽ 19 ബൗണ്ടറികലും 11 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇഷാൻ കിഷന്റെ ഇന്നിങ്സ്


ഒടുവിൽ വിവരം കിട്ടുമ്പോൾ മധ്യപ്രദേശ് 10 ഓവറിൽ അഞ്ച് വിക്കറ്റിന് 74 എന്ന നിലയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :