അനുബന്ധ വാര്‍ത്തകള്‍
- തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറുമായി ഇമ്രാന് ഹഷ്മിയും ജോണ്‍ എബ്രഹാമും,'മുംബൈ സാഗ' ടീസര്‍ എത്തി
- ഉത്തപ്പയ്ക്കും വിഷ്ണു വിനോദിനും സെഞ്ചുറി, സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം, കേരളത്തിന് കൂറ്റൻ സ്കോർ
- 29 പന്തിൽനിന്നും 61 റൺസ്: തകർത്തടിച്ച് സഞ്ജു സാംസൺ
- രണ്ടാഴ്ചകൊണ്ട് മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവ്
- ഇക്കുറി ഐപിഎൽ ഇന്ത്യയിൽ തന്നെ, മുംബൈയും അഹമ്മദാബാദും വേദികളായേക്കും
പോണ്ടിച്ചേരിക്കെതിരെ ഡബിൾ സെഞ്ചുറി, വിമർശകരുടെ വായടപ്പിച്ച് പൃഥ്വി ഷോ
വിജയ് ഹസാരെ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരായ മത്സരത്തിൽ മുംബൈയുടെ യുവതാരം പൃഥ്വി ഷായ്‌ക്ക് ഡബിൾ സെഞ്ചുറി. മോശം ഫോമിലായതിനെ തുടർന്ന് തന്നെ വിമർശിച്ചവർക്കുള്ള മുഖമടച്ചുള്ള അടിയാണ് പൃഥ്വി ഷായുടെ പ്രകടനം. 142 ബോളില്‍ 27 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് ഷാ 200 റണ്‍സ് നേടിയത്.
പൃഥ്വി ഷായുടെയും സൂര്യകുമാർ യാദവിന്റെയും പ്രകടനത്തിന്റെ മികവിൽ 50 ഓവറിൽ 457 റൺസാണ് മുംബൈ അടിച്ചെടുത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഷാ തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. പൃഥ്വി ഷായ്‌ക്കൊപ്പം സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് കൂടിയെത്തിയതോടെയാണ് പോണ്ടിച്ചേരികെതിരെ മുംബൈ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.