അനുബന്ധ വാര്‍ത്തകള്‍
- ന്യൂസിലാന്‍ഡ് കൊവിഡ് മുക്തം; അവസാനരോഗിയും ആശുപത്രി വിട്ടു
- 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകൾ, മരണം 7000 കടന്നു, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,56,611
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷത്തിലേക്ക് മരണം 4.6 ലക്ഷം
- അബുദാബിയില്‍ പൊതുസ്ഥലത്ത് മാസ്ക് ഉപേക്ഷിച്ചാല്‍ 1000ദര്‍ഹം പിഴ
- വിദ്യാലയങ്ങൾ ഓഗസ്റ്റിൽ തുറന്നേയ്ക്കുമെന്ന് കേന്ദ്രമന്ത്രി
ഐപിഎല്ലിന് വേദിയൊരുക്കാൻ സന്നദ്ധതയറിയിച്ച് യുഎഇ
ദുബായ്: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവാൻ സന്നദ്ധതയറിയിച്ച് യുഎഇ. ഐപിഎൽ ഇന്ത്യയിൽ നടത്താൻ സാധിക്കില്ലെങ്കിൽ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് റിപ്പോർട്ട് ചെയ്‌തു.
മുൻപ് പല അന്താരാഷ്ട്ര മത്സരങ്ങൾക്കും നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഐപിഎൽ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചുകൊണ്ട് യുഎഇ ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു.