1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Today World Cup Match Time

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഇംഗ്ലണ്ടിന് ബംഗ്ലാദേശ് പണി കൊടുക്കുമോ?

Today World Cup Match Time
ഏകദിന ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാവിലെ 10.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ധരംശാലയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് വലിയ മാര്‍ജിനില്‍ തോറ്റ ഇംഗ്ലണ്ടിന് ബംഗ്ലാദേശിനെതിരായ മത്സരം അതീവ നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ അസ്ഥാനത്താകും. 
 
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ആദ്യ മത്സരം തോറ്റ ശ്രീലങ്കയ്ക്ക് ഇന്നും ജയം അനിവാര്യമാണ്. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി രണ്ട് പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ട്. 
 
അടുത്ത ലേഖനം
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല