Cricket worldcup: ഓസീസിനെതിരെ വിജയം നേടിയിട്ടും പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറില്‍ ഇന്ത്യയില്ല, വില്ലനായത് റണ്‍റേറ്റ്‌

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:51 IST)
ഏകദിന ലോകകപ്പില്‍ കളിച്ച ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയിക്കാനായെങ്കിലും പോയന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഇടം നേടാനാവാതെ ഇന്ത്യ. നിലവില്‍ എല്ലാ ടീമുകളും ഓരോ റൗണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ടീമുകളാണ് ഓരോ മത്സരങ്ങളില്‍ വിജയിച്ചത്. ഇതില്‍ ഏറ്റവും കുറവ് നെറ്റ് റണ്‍റേറ്റ് ഉള്ളത് ഇന്ത്യയ്ക്കാണ്. ഇതാണ് പോയിന്റ് പട്ടികയില്‍ പ്രതിഫലിച്ചത്.

ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് +2.149 നെറ്റ് റണ്‍റേറ്റുമായി ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ മുന്നിലുള്ളത്. +2.040 നെറ്റ് റണ്‍റേറ്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത പാകിസ്ഥാനും അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തോടെ ബംഗ്ലാദേശുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. അഞ്ചാമതുള്ള ഇന്ത്യയ്ക്ക് 2 പോയന്റാണ് ഉള്ളതെങ്കിലും +0.883 റണ്‍റേറ്റാണുള്ളത്. ഇതാണ് അഞ്ചാം സ്ഥാനത്തെയ്ക്ക് പിന്തള്ളപ്പെടാന്‍ ഇടയാക്കിയത്.

ഓസ്‌ട്രേലിയ,അഫ്ഗാനിസ്ഥാന്‍,നെതര്‍ലാന്‍ഡ്‌സ്,ശ്രീലങ്ക,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് 6 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. ന്യൂസിലന്‍ഡിനെതിരെയുണ്ടായ വമ്പന്‍ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തെയ്‌ക്കെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :