അഫ്ഗാനിസ്ഥാനെതിരെയും കളിക്കില്ല, ഗില്ലിന്റെ തിരിച്ചുവരവ് വൈകും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (20:28 IST)
ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണിംഗ് താരം ശുഭ്മാന്‍ ഗില്ലിന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരവും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയെ തുടര്‍ന്ന് ഓസീസിനെതിരായ ഏകദിനമത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. ഈ മാസം 11ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം. മൂന്നാമത്തെ മത്സരത്തില്‍ അഹമ്മദാബാദില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും 14നാണ് ഈ മത്സരം നടക്കുക.

അതേസമയം ഗില്‍ ടീമൊനൊപ്പം തന്നെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലോ ചണ്ഡിഗഡിലെ സ്വന്തം വീട്ടിലോ വിശ്രമിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഗില്‍ അതിവേഗത്തില്‍ സുഖം പ്രാപിക്കുന്നതായും വൈകാതെ തന്നെ ടീമില്‍ തിരിച്ചെത്തുമെന്നുമാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യ മത്സരത്തില്‍ ഗില്ലിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. 2023ല്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഗില്ലിന് പനി ബാധിച്ചത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. വേഗത്തില്‍ തന്നെ താരം ടീമിനൊപ്പം ചേരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :