അനുബന്ധ വാര്ത്തകള്
- ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനില്ല എന്നത് അത്ഭുതപ്പെടുത്തി, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്
- Sanju Samson: ടി20 ലോകകപ്പും ഐപിഎല്ലും അടുത്തടുത്ത്, 2026 സഞ്ജുവിന്റെ ജാതകം തിരുത്തുന്ന വര്ഷം
- ഇനിയും അയാൾ എന്ത് ചെയ്യണം, സർഫറാസിനെ ഇങ്ങനെ അവഗണിക്കുന്നത് മോശം, അജിത് അഗാർക്കർക്കെതിരെ വിമർശനവുമായി ദിലീപ് വെങ്സർക്കാർ
- Indian Team : ടി20 ലോകകപ്പ് മുതൽ ഏഷ്യൻ ഗെയിംസ് വരെ, 2026ലെ ഇന്ത്യയുടെ മത്സരങ്ങളുടെ ഷെഡ്യൂൾ അറിയാം
- Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി തിലക് വർമയുടെ പരിക്ക്, ഗില്ലിന് അവസരം ഒരുങ്ങുന്നോ?
ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടിയായി യുവതാരം തിലക് വർമയുടെ പരിക്ക്. അടിവയറ്റിൽ പരിക്കേറ്റ താരത്തിന് ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. കടുത്ത വേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വിജയ് ഹസാരെ കളിക്കാനായി ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു താരം. ജനുവരി 21 മുതലാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.
താരത്തിന് വിജയകരമായ ശസ്ത്രക്രിയ നടത്തിയതായും താരം സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വിവരം. കൂടുതൽ അപ്ഡേറ്റുകൾ മെഡിക്കൽ പാനലുമായി ചർച്ച നടത്തിയ ശേഷം പുറത്തറിയിക്കും. കളിക്കളത്തിലേക്ക് എപ്പോൾ തിരിച്ചെത്തുമെന്ന് സംബന്ധിച്ച വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പിടിഐ റിപ്പോർട്ട് പ്രകാരം ന്യൂസിലൻഡിനെതിരായ പരമ്പര തിലക് വർമയ്ക്ക് നഷ്ടമാകും. അങ്ങനെയെങ്കിൽ ടോപ് ഓർഡറിൽ തിലക് വർമയ്ക്ക് പകരം ആരെയാകും ടീം തിരെഞ്ഞെടുക്കുക എന്നതിൽ വ്യക്തതയില്ല. ടി20 സ്ക്വാഡിൽ ഒഴിവാക്കിയ ശുഭ്മാൻ ഗിൽ ഇതോടെ ടീമിൽ മടങ്ങിയെത്തുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.