ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനില്ല എന്നത് അത്ഭുതപ്പെടുത്തി, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

Why Shubman Gill Excluded T20 World Cup team, Why Shubman Gill Snubbed from T20 World Cup Team, Shubman Gill, Shubman Gill Sanju Samson India vs South Africa, Shubman Gill flop in T20, Shubman Gill, Sanju Samson, Shubman Gill vs Sanju Samson, India v
Shubman Gill
രേണുക വേണു| Last Updated: തിങ്കള്‍, 5 ജനുവരി 2026 (15:22 IST)
ഇന്ത്യന്‍ ടി20 ടീമിന്റെ ഉപനായകനും ഓപ്പണറുമായ ശൂഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സമീപകാലത്ത് മോശം ഫോമിലായിരുന്നെങ്കില്‍ കൂടി ഗില്ലിനെ പോലൊരു താരത്തെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്ന് പോണ്ടിംഗ് തുറന്നുപറഞ്ഞു.

ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയെന്നറിഞ്ഞപ്പോള്‍ എനിക്കത് ആദ്യം വിശ്വസിക്കാനായില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവന്റെ സമീപകാല ഫോം അത്ര മികച്ചതായിരുന്നില്ല. എങ്കിലും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ അവന്‍ പുറത്തെടുത്തപോലത്തെ പ്രകടനം അടുത്തകാലത്തൊന്നും ആരും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി എന്നത് അത്ഭുതപ്പെടുത്തി. മറ്റൊരു തരത്തിലെടുത്താല്‍ ഗില്ലിന് പോലും ടീമില്‍ അവസരമില്ല എന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാ ധാരാളിത്തത്തെയാണ് കാണിക്കുന്നത്.


ഗില്ലിന് ഇടമില്ലെങ്കില്‍ എത്രമാത്രം മികവുള്ള കളിക്കാരാകും ഇന്ത്യയ്ക്കുണ്ടാവുക എന്നത് ഊഹിക്കാനാവുന്നതെയുള്ളു. ഓരോ ഐസിസി ടൂര്‍ണമെന്റുകളും വരുമ്പോള്‍ ആരെ ഒഴിവാക്കുമെന്ന പ്രതിസന്ധിയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ നേരിടുന്നതെന്നും പോണ്ടിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പ് മുതല്‍ ടി20 ടീമിന്റെ ഉപനായകനും ഓപ്പണറുമായി ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും അവസാനം കളിച്ച 18 ടി20 ഇന്നിങ്ങ്‌സുകളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാതെ പോയതാണ് ഗില്ലിന് തിരിച്ചടിയായത്. ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :