Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത

Newzealand series, Mohammed shami, Indian team, ODI Series,ന്യൂസിലൻഡ് സീരീസ്, മൊഹമ്മദ് ഷമി, ഇന്ത്യൻ ടീം, ഏകദിന സീരീസ്
രേണുക വേണു| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2025 (16:36 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യാന്ത്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ കൂടി പിന്‍ബലത്തിലാണ് തീരുമാനം. 2025 മാര്‍ച്ചില്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ടൂര്‍ണമെന്റില്‍ 9 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായിരുന്നു.

മുഹമ്മദ് ഷമിയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണെന്നും ഫിറ്റ്‌നസ് മാത്രമാണ് ഷമിക്ക് ആശങ്കയായി നിലവിലുള്ളതെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സെലക്ഷന്‍ റഡാറില്‍ ഷമി ഇല്ലെന്ന് പറയാനാവില്ല. ന്യൂസിലന്‍ഡിനെതിരെ ഷമി ടീമിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. 2027ലെ ലോകകപ്പിലും ഷമിക്ക് സാധ്യതകളുണ്ട്. ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കിടെ പരിക്കേറ്റ ഷമി ആഭ്യന്ത്ര ക്രിക്കറ്റില്‍ ബംഗാളിനായി മികച്ച പ്രകടനങ്ങളാണ് നടത്തിയിരുന്നതെങ്കിലും താരത്തെ സമീപകാല മത്സരങ്ങളിലൊന്നും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :