അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (16:50 IST)
മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫറാസ് ഖാനോട് സെലക്ടര്‍മാര്‍ കാണിക്കുന്നത് അവഗണനയെന്ന്
ഇന്ത്യന്‍ ഇതിഹാസതാരമായ
ദിലീപ് വെങ്‌സര്‍ക്കാര്‍.അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി എന്ത് മാനദണ്ഡമാണ് പിന്തുടരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സര്‍ഫറാസിനെ അവഗണിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടാണെന്നും വെങ്‌സര്‍ക്കാര്‍ തുറന്നടിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് സര്‍ഫറാസ് നടത്തുന്നത്. തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് താരം നടത്തിയത്.ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ സര്‍ഫറാസ് നടത്തിയ പോരാട്ടം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളിലെല്ലാം താരം അവഗണിക്കപ്പെട്ടതാണ് വെങ്‌സര്‍ക്കാരിനെ ചൊടുപ്പിച്ചത്.
സര്‍ഫറാസ് ഖാനെപ്പോലെ കഴിവുള്ള ഒരു കളിക്കാരന്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ യോഗ്യനാണ്. ധര്‍മ്മശാലയില്‍ പടിക്കലിനൊപ്പം അദ്ദേഹം നടത്തിയ ബാറ്റിംഗ് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇത്രയേറെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും
അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വിശ്വസിക്കാനാകുന്നില്ല, വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഫിറ്റ്നസിന്റെ പേരില്‍ മുന്‍പ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന സര്‍ഫറാസ്, കഠിനമായ വ്യായാമത്തിലൂടെ 17 കിലോയോളം ഭാരം കുറച്ച് തന്റെ ആത്മാര്‍ഥത ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തിയിരുന്നു. നിലവില്‍ വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനങ്ങളാണ് സര്‍ഫറാസ് നടത്തുന്നത്. ഒരു യുവപ്രതിഭയുടെ കരിയര്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് നിരാശപ്പെടുത്തുന്നതാണെന്നാണ് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കിയത്.
തിരിച്ചുവരവിന് തയ്യാറെടുത്തിരിക്കുകയാണ്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലുള്ള താരം, സെലക്ടര്‍മാരുടെ അവഗണനയ്ക്കും മൗനത്തിനും തന്റെ ബാറ്റിലൂടെ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു യുവപ്രതിഭയുടെ കരിയര്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് നിരാശാജനകമാണെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.