അനുബന്ധ വാര്‍ത്തകള്‍
- ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ സെമി ഫൈനലില്‍ ! അല്‍പ്പം കടുപ്പമെന്ന് ആരാധകര്‍
- കോലിയെ പോലെയൊരാൾ ഇങ്ങനെ പറയരുത്: രൂക്ഷവിമർശനവുമായി കപിൽ ദേവ്
- പണ്ട് 12 കളി ജയിച്ചിട്ടുണ്ടെന്ന് കരുതി എന്നും അത് തന്നെ സംഭവിക്കുമെന്ന് കരുതിയോ? ഇന്ത്യയെ അമിതമായി വിമര്‍ശിച്ചതിന്റെ ഫലമാണ് ഇന്നലെ കണ്ടത്: ഇന്‍സമാം
- സിംഗിള്‍ എടുക്കാന്‍ പോലും അനുവദിച്ചില്ല, കോലിയുടെ ഈഗോ വച്ച് ന്യൂസിലന്‍ഡ് കളിച്ചു: ഹര്ഭജന് സിങ്
- എന്ത് മാനസികാവസ്ഥയിലാണ് നിങ്ങള്‍ കളിക്കുന്നത് ? എനിക്ക് മനസിലാകുന്നില്ല; ഇന്ത്യയോട് അക്തര്‍
ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍, കോലിക്കൊപ്പവും കോലിക്കെതിരെയും; അക്തറിന്റെ ഒളിയമ്പ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഗ്രൂപ്പിസം ശക്തമാണെന്ന ആരോപണവുമായി പാക്കിസ്ഥാന് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ഇന്ത്യന്‍ ടീമില്‍ വിഭാഗീയത ഉണ്ടെന്ന് കൃത്യമായി അറിയാമെന്ന് അക്തര്‍ പറഞ്ഞു. ടീം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ലോകകപ്പിലെ മോശം പ്രകടനത്തിനു കാരണം ഇതാണെന്നും അക്തര്‍ പറഞ്ഞു.
'ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ട്. ഒന്ന്, വിരാട് കോലിക്കൊപ്പവും മറ്റൊന്ന് കോലിക്കെതിരെയും. വിഭജിക്കപ്പെട്ട ടീമായാണ് ഇപ്പോള്‍ ഇന്ത്യയെ കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ഈ ടി 20 ലോകകപ്പ് നായകനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ ആയതുകൊണ്ട് ആകും ഇങ്ങനെയൊരു ഗ്രൂപ്പിസം വന്നിരിക്കുന്നത്. കോലിയെടുത്ത തീരുമാനങ്ങള്‍ പലപ്പോഴും തെറ്റായിരിക്കാം. പക്ഷേ, അദ്ദേഹം വളരെ മികച്ചൊരു ക്രിക്കറ്ററാണ്. അദ്ദേഹത്തെ നമ്മള് ബഹുമാനിക്കണം. വളരെ മോശം മനോഭാവത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചത്. ടോസ് നഷ്ടമായ നിമിഷം മുതല്‍ തല കുമ്പിട്ട് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍,' അക്തര്‍ പറഞ്ഞു.