അനുബന്ധ വാര്‍ത്തകള്‍
- ജനപ്രീതിയില്‍ മുന്നില്‍ വിജയ്, രജനികാന്തും കമല്‍ഹാസനും ഏറെ പിന്നില്‍!
- 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്, വിജയുടെ ആദ്യത്തെ 50 കോടി ഗ്രോസര്‍,'ഗില്ലി' റീ റിലീസ് ഏപ്രിലില്‍
- വിജയുടെ അവസാന സിനിമ രാഷ്ട്രീയ നോവലിനെ ആസ്പദമാക്കി, സംവിധാനം ചെയ്യുക വെട്രിമാരൻ തന്നെയെന്ന് സൂചന
- Amala Paul and Vijay: 'ദൈവ തിരുമകള്‍' സിനിമയില്‍ നിന്ന് ആരംഭിച്ച സൗഹൃദം, 2014 ല്‍ പ്രണയ വിവാഹം; ഒരു വര്‍ഷം ആകും മുന്‍പ് പ്രശ്നങ്ങള്‍ തുടങ്ങി, അമലയും വിജയും പിരിഞ്ഞത് ഇങ്ങനെ
- ഒരു മിനിറ്റിന് കോടികള്‍ കൊടുത്താലേ അഭിനയിക്കൂ ! ആള് വിജയോ അജിത്തോ അല്ല, അത് കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍
അവസാന സിനിമയ്ക്കായി വിജയ് വാങ്ങുക റെക്കോർഡ് പ്രതിഫലം, സംവിധായകനാരെന്ന ചർച്ച കൊഴുക്കുന്നു
തന്റെ സിനിമാ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന അവസരത്തിലാണ് തമിഴ് സൂപ്പര്‍ താരമായ ദളപതി വിജയ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഭാഗമായി തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച നിലവില്‍ കരാറിലുള്ള സിനിമകള്‍ പൂര്‍ത്തീകരിച്ചാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് മാറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയ്ക്ക് ശേഷം വിജയ് ചെയ്യുന്ന സിനിമയാകും ഇതോടെ താരത്തിന്റെ അവസാന സിനിമ. ഇതിനായി 200 കോടിയിലധികമാണ് വിജയ് പ്രതിഫലമായി ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദളപതി 69 പൂര്‍ത്തീകരിച്ച ശേഷം വിജയ് സിനിമയില്‍ നിന്നും മാറിനില്‍ക്കും എന്നതിനാല്‍ സൂപ്പര്‍ താരത്തെ അവസാനമായി സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ഓടിയെത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന പ്രതിഫലം താരം സിനിമയ്ക്കായി അവശ്യപ്പെടുന്നത്. രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കളാണ് ദളപതി 69 നിര്‍മിക്കുക. സംവിധായകനായി കാര്‍ത്തിക് സുബ്ബരാജോ എച്ച് വിനോദോ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം അവസാന വിജയ് സിനിമ ഒരു രാഷ്ട്രീയ സിനിമയാകുമെന്നും അങ്ങനെയെങ്കില്‍ സിനിമ സംവിധാനം ചെയ്യുക വെട്രിമാരന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.