പുതിയ പരമ്പര, പുതിയ വെല്ലുവിളി, പുതിയ നായകൻ, ഓസ്ട്രേലിയക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (14:14 IST)
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലോകകപ്പിൽ ടീമിൻ്റെ ഭാഗമായിരുന്ന പ്രധാനതാരങ്ങൾ ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിനെ നയിക്കുക യാദവായിരിക്കും. 2021 ജനുവരിക്ക് ശേഷം ടി20 ഫോർമാറ്റിൽ ഇന്ത്യയെ നയിക്കുന്ന ഒൻപതാമത്തെ നായകനാണ് സൂര്യകുമാർ യാദവ്.

ടി20 ക്രിക്കറ്റിൽ കുറച്ച് കാലമായി ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിനിടെ ഹാർദ്ദിക്കിന് പരിക്കേറ്റതോടെയാണ് ടി20യിലെ നായകസ്ഥാനം സൂര്യകുമാറിലേക്കെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെയും നയിച്ച് സൂര്യയ്ക്ക് പരിചയമുണ്ട്. ഓസ്ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യ കളിക്കുക. ഡേവിഡ് വാർണർ,പാറ്റ് കമ്മിൻസ്,ഹേസൽവുഡ് എന്നിങ്ങനെ പ്രധാന താരങ്ങൾ ഇല്ലാതെയാകും ഓസ്ട്രേലിയയും കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പരമ്പര വൈറ്റ് വാഷ് ചെയ്തുകൊണ്ട് ഇന്ത്യൻ ടീം പ്രതികാരം തീർക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :