ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ രോഹിത്തിനോളം അർഹത ആർക്കുമില്ല: ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (17:18 IST)
ജൂണ്‍ 4 മുതല്‍ 30 വരെ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലും നടക്കുന്ന 2024ലെ ലോകകപ്പില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 2022ലെ ടി20ലെ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലെ തോല്‍വിക്ക് ശേഷം രോഹിത്തും കോലിയും ഇന്ത്യയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

കോലിയുടെയും രോഹിത്തിന്റെയും അഭാവത്തില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ടി20യില്‍ നയിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. തീര്‍ച്ചയായും രോഹിത്തും കോലിയും ഇന്ത്യയ്ക്ക് വേണ്ടി ഇനിയും കളിക്കണം. അതിലും ഉപരിയായി രോഹിത്തിനെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോകകപ്പില്‍ രോഹിത് അസാധ്യമായ ഫോമിലായിരുന്നു. രോഹിത്തിനെ തെരെഞ്ഞെടുത്താല്‍ കോലിയും ടീമില്‍ ഇടം നേടും. രോഹിത് ടി20 കളിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ നായകനാകേണ്ടതും രോഹിത്താണ്. അതിനുള്ള അര്‍ഹത അവനുണ്ട്. ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :