2025 വരെ ടെസ്റ്റിൽ മാത്രം, ടി20 യിൽ നിന്നും രോഹിത് പിന്മാറുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (14:26 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ഭാവിയെ പറ്റിയുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് കൊഴുക്കുകയാണ്. 2027ലെ ലോകകപ്പ് ടീമില്‍ സീനിയര്‍ താരങ്ങളില്‍ പലരും കളിക്കില്ല എന്നത് ഉറപ്പാണ്. പല താരങ്ങളും വിരമിക്കലിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടീമിന്റെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് ശര്‍മയുടെ നായകത്വത്തെ പറ്റിയാകും പ്രധാനമായും ചര്‍ച്ച നടക്കുക. നേരത്തെ ഏകദിന ക്രിക്കറ്റിലേക്ക് ലോകകപ്പിന് ശേഷം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റിലും രോഹിത് മാറിനില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2024 ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ യുവതാരങ്ങളെ അണിനിരത്താനാണ് ബിസിസിഐയുടെ തീരുമാനം. നിലവില്‍ 2025ല്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് രോഹിത് ശ്രദ്ധ വെയ്ക്കുന്നത്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ പുതിയ നായകന് കീഴില്‍ ടീമിനെ വളര്‍ത്തിയെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :