എന്നാലും ഇങ്ങനെയുമുണ്ടോ മെയ്‌വഴക്കം, അപ്പർകട്ട് ഷോട്ട് കൊണ്ട് കാണികളെ അമ്പരപ്പിച്ച് സൂര്യകുമാർ യാദവ്: വീഡിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (13:25 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ഓപ്പണറായെത്തി 44 പന്തിൽ നിന്നും 76 റൺസ് നേടിയ യാദവ് ആയിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയിരുന്ന താരം ഓപ്പണറായെത്തിയ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയമായിരുന്നു. താരത്തെ ഓപ്പണറാക്കിയ തീരുമാനത്തിനെതിരെ വിമർശനമുയരുമ്പോഴാണ് ഞെട്ടിക്കുന്ന പ്രകടനത്തോടെ താരം മറുപടി നൽകിയത്. നാല് സിക്സും 8 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്.

ഇന്ത്യയുടെ ഡിഗ്രീ ബാറ്റർ എന്ന് വിളിപ്പേരുള്ള സൂര്യകുമാർ ഇന്നലത്തെ മത്സരത്തിലും അമ്പരപ്പിക്കുന്ന ഒരു ഷോട്ട് കളിച്ചിരുന്നു. മത്സരത്തിലെ പത്താം ഓവറിൽ അൽസാരി ജോസഫിനെതിരെയായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സൂര്യയുടെ ഷോട്ട്. അൻസാരി എറിഞ്ഞ ബൗൺസർ വിക്കറ്റ് കീപ്പറുടെ മുകളിലൂടെ അസാമാന്യമായ മെയ്‌വഴക്കത്തോടെ സൂര്യ തട്ടിയിടുകയായിരുന്നു.

മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സൂര്യയ്ക്കായിരുന്നു. ഇത്തരം ഒരു ഇന്നിങ്ങ്സ് കളിക്കാനായതിൽ സന്തോഷമുണ്ടെന്ന് സൂര്യകുമാർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :