റൺസ് കണ്ടെത്താനാവാതെ ശ്രേയസും പന്തും, സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകണമെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (16:12 IST)
വെസ്റ്റിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് കണ്ടെത്താൻ സാധിക്കാത്ത ശ്രേയസ് അയ്യർക്കും റിഷഭ് പന്തിനും വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ ആരാധകർ. ഇരുവരെയും ടീമിൽ നിന്നും ഒഴിവാക്കി പകരം സഞ്ജു സാംസണിന് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം.

ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവും ദീപക് ഹൂഡയും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ ടീമിലുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയ്യിങ് ഇലവനിൽ ഇടം നേടാൻ സഞ്ജുവിനും ദീപക് ഹൂഡയ്ക്കും സാധിച്ചിരുന്നില്ല.

ആദ്യ ടി20യിൽ പൂജ്യത്തിന് പുറത്തായ ശ്രേയസ് അയ്യർ രണ്ടാം മത്സരത്തിൽ വെറും 10 റൺസ് മാത്രമാണ് നേടിയത്. ടി20യിൽ സമാനമായ കണക്കാണ് റിഷഭ് പന്തിനുമുള്ളത്. ആദ്യ മത്സരത്തിൽ 14 റൺസ് മാത്രമെടുത്ത പന്ത് രണ്ടാം മത്സരത്തിൽ 24 റൺസെടുത്ത് പുറത്തായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :