ആ റെക്കോർഡും പഴങ്കത, ധോനിയെ മറികടന്ന് ഹർമൻപ്രീത് കൗർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:43 IST)
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഇന്ത്യൻ പുരുഷ ടീമിൻ്റെ ഇതിഹാസ നായകനായ എംഎസ് ധോനിയുടെ റെക്കോർഡാണ് ഹർമൻപ്രീത് മറികടന്നത്. കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള വിജയത്തോടെയാണ് ഹർമൻ്റെ നേട്ടം.

കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരായ വിജയത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റിൽ 42 വിജയങ്ങളാണ് ഹർമൻപ്രീത് പൂർത്തിയാക്കിയത്. 71 മത്സരങ്ങളിൽ നിന്നാണ് ഹർമൻ്റെ നേട്ടം.
72 മത്സരങ്ങളിൽ നിന്നും 41 വിജയങ്ങളായിരുന്നു ധോനിയുടെ പേരിലുണ്ടായിരുന്നത്. രാജ്യാന്തര വനിതാ ടി20യിൽ ഷാർലറ്റ് എഡ്വേഡ്സ്(68) ആണ് ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ വനിതാ ക്യാപ്റ്റൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :