ഗോൾഡൻ ഡക്കാവാതെ ഏറ്റവും കൂടുതൽ ഇന്നിങ്ങ്സുകൾ, മൂന്ന് ഫോർമാറ്റിലും മുന്നിലുള്ള ഇന്ത്യൻ താരങ്ങളെ അറിയാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (21:43 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ബാറ്റർക്ക് വരാവുന്ന ഏറ്റവും വലിയ നാണക്കേടാണ് നേരിടുന്ന ആദ്യ ബോൾ തന്നെ പുറത്താവുക എന്നത്. പൂജ്യത്തിന് ഒരുവിധം എല്ലാ താരങ്ങളും പുറത്തായിട്ടുണ്ടെങ്കിലും ആദ്യ പന്തിൽ തന്നെ വിക്കറ്റിൽ കുരുങ്ങാതിരിക്കാൻ ക്രിക്കറ്റ് താരങ്ങൾ ശ്രദ്ധിക്കുക പതിവാണ്. ഗോൾഡൻ ഡക്കാവാതെ വിവിധ ഫോർമാറ്റുകളിൽ ഏറ്റവും കൂടുതൽ ഇന്നിങ്സ് കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരികയാണെങ്കിൽ ഇന്ത്യയുടെ മുഖ്യ കോച്ചും ഇതിഹാസബാറ്ററുമായ രാഹുൽ ദ്രാവിഡിൻ്റെ പേരിലാണ് ഈ റിപ്പോർട്ടുള്ളത്. വൻമതിലെന്ന് വിശേഷണമുള്ള ദ്രാവിഡ് 284 ഇന്നിങ്ങ്സുകൾ ഗോൾഡൻ ഡക്കാവാതെ കളിച്ചിട്ടുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ ഏകദിനത്തിൽ ഇന്ത്യയുടെ വെറ്ററൻ താരം ദിനേശ് കാർത്തിക്കിൻ്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 79 ഏകദിന ഇന്നിങ്ങ്സുകളിൽ താരം ഗോൾഡൻ ഡെക്കാവാതെ ബാറ്റ് ചെയ്തിട്ടുണ്ട്.

തൻ്റെ പ്രതാപകാലത്തെ ഫോമിൻ്റെ നിഴലിലാണെങ്കിലും ടി20യിൽ ഈ റെക്കോർഡ് നേട്ടം മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേരിലാണ്. ടി20യിൽ 91 ഇന്നിങ്ങ്സുകളിൽ കോലി ഗോൾഡൻ ഡെക്കാവാതെ ബാറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുന്ന വിരാട് കോലി ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെയാകും ടീമിലേക്ക് തിരിച്ചെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :