അവൻ ഏത് ടീമിനും ഒരു ആഡംബരമാണ്, രണ്ട് കളിക്കാരുടെ ഗുണം ചെയ്യും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് മഗ്രാത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:40 IST)
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഓസീസ് ഇതിഹാസതാരം ഗ്ലെൻ മഗ്രാത്ത്. ഒരു ഓൾറൗണ്ടറാകാനുള്ള എല്ലാ ഗുണവും ഹാർദ്ദിക്കിനുണ്ടെന്ന് മഗ്രാത്ത് വ്യക്തമാക്കി. ഹാർദ്ദിക് വളരെയധികം ആത്മവിശ്വാസമുള്ള കളിക്കാരനാണ്. അവൻ നന്നായി ബൗൾ ചെയ്യുകയാണെങ്കിൽ അതിൻ്റെ സ്വാധീനം അവൻ്റെ ബാറ്റിങ്ങിലും കാണം. രണ്ട് കളിക്കാരുടെ ഗുണം ചെയ്യുന്ന താരമാണ് അവൻ. നല്ല ബുദ്ധിയുള്ള ബൗളറും ശക്തനായ ഹിറ്ററുമാണ്. കൂടാതെ വ്യക്തമായ ഗെയിം പ്ലാനും അവനുണ്ട്. മഗ്രാത്ത് പറഞ്ഞു.

2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരം 2022 ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീമിൽ തിരികെയെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :