രേണുക വേണു|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (10:02 IST)
Suryakumar Yadav: ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലും സൂര്യ നിരാശപ്പെടുത്തി. 11 പന്തില്‍ 12 റണ്‍സെടുത്താണ് സൂര്യ പുറത്തായത്.
ക്യാപ്റ്റന്‍സി ലഭിച്ച ശേഷമുള്ള സൂര്യകുമാര്‍ യാദവിന്റെ 19 ഇന്നിങ്‌സുകള്‍ നോക്കാം: 21 (17), 4 (9), 1 (4), 12 (7), 14 (7), 0 (4), 2 (3), 7* (2), 47* (37), 0 (3), 5 (11), 12 (13), 1 (5), 39* (24), 1 (4), 24 (11), 20 (10), 12 (11)
19 ഇന്നിങ്‌സുകളില്‍ വെറും 13.87 ശരാശരിയില്‍ 222 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന്‍ നേടിയിരിക്കുന്നത്. ഇതില്‍ ഒന്‍പത് തവണ സൂര്യ ഒറ്റയക്കത്തിനു പുറത്തായി. ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ സൂര്യ ഈ ഫോമും വെച്ച് ടീമില്‍ തുടരില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയാല്‍ ബാറ്റിങ്ങില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.