India vs Sa first T 20: എന്നാ ഞങ്ങള് പോവാ ദേവസ്യേട്ടാ... കളി തുടങ്ങി, സൂര്യയും ഗില്ലും മടങ്ങി, ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം

India vs SA, t20 series, Cricket News, Shubman gill Suryakumar yadav,ഇന്ത്യ- ദക്ഷിണാഫ്രിക്ക, ടി20 സീരീസ്,ക്രിക്കറ്റ് വാർത്ത, ശുഭ്മാൻ ഗിൽ,സൂര്യകുമാർ യാദവ്
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (19:39 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം. ടീം നായകനായ സൂര്യകുമാര്‍ യാദവിന്റെയും ഉപനായകനായ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് 6 ഓവറിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത്. ഓവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 40 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 9 പന്തില്‍ 9 റണ്‍സുമായി അഭിഷേക് ശര്‍മയും 14 പന്തില്‍ 11 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.


2 പന്തില്‍ നിന്ന് 4 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ നേടിയത്.മത്സരത്തിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലുങ്കി എങ്കിടിക്ക് ഗില്‍ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. മാര്‍ക്കോ യാന്‍സനാണ് ഗില്ലിനെ കൈപ്പിടിലൊതുക്കിയത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ലുങ്കി എങ്കിടി തന്നെയാണ് സൂര്യകുമാര്‍ യാദവിനെയും മടക്കിയത്. എയ്ഡന്‍ മാര്‍ക്രമാണ് സൂര്യയുടെ ക്യാച്ച് നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :