1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav dropped mumbai ranji Trophy squad

കളിക്കാൻ റെഡിയാണെന്നറിയിച്ചു, എന്നിട്ടും സൂര്യകുമാറിനെ പരിഗണിക്കാതെ മുംബൈ

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാതെ മുംബൈ സെലക്ഷന്‍ കമ്മിറ്റി.

Suryakumar Yadav
രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാതെ മുംബൈ സെലക്ഷന്‍ കമ്മിറ്റി. കളിക്കാനായി സന്നദ്ധത അറിയിച്ചിട്ടും താരത്തെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സിദ്ദേഷ് ലാദ് നയിക്കുന്ന പതിനാറംഗ ടീമില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ഇടം നേടി.
 
മുന്‍ ഇന്ത്യന്‍ താരമായ രമേശ് പവാര്‍ നയിക്കുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റിക്ക് താന്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് കാണിച്ച് സൂര്യകുമാര്‍ യാദവ് സന്ദേശം അയച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 2026 ജൂണില്‍ മുംബൈ ടി20 ലീഗിലാണ് സൂര്യകുമാര്‍ അവസാനമായി മുംബൈയ്ക്കായി കളിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടി20 നായകനെന്ന നിലയില്‍ ലോകകിരീടം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം സൂര്യകുമാര്‍ യാദവിന് നഷ്ടമായിരുന്നു. വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഈ തിരിച്ചടി.
 
സൂര്യകുമാര്‍ മുംബൈയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളയാളാണ്. കുറച്ച് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ച് താളം വീണ്ടെടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ കഴിഞ്ഞ 18 മാസമായി സൂര്യ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. അതിനാല്‍ കുറച്ച് മത്സരങ്ങള്‍ കളിച്ച് ശാരീരികക്ഷമത തെളിയിച്ച ശെഷം അദ്ദേഹത്തിന് തിരിച്ചുവരാം. രമേശ് പവാര്‍ പറഞ്ഞു.
 
 ഒക്ടോബര്‍ 11ന് തുടങ്ങുന്ന മത്സരത്തില്‍ യുവതാരമായ ആയുഷ് മാത്രെയാണ് മുംബൈയുടെ ഉപനായകന്‍. 2 വര്‍ഷത്തിനിടെ 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് 19കാരനായ ആയുഷ് മാത്രെ കളിച്ചിട്ടുള്ളു. എന്നാല്‍ മുംബൈയുടെ ഭാവിനായകനായി താരത്തെ വളര്‍ത്തിയെടുക്കാനാണ് സെലക്ടര്‍മാരുടെ ശ്രമം.അതേസമയം മുതിര്‍ന്ന താരമായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയാണ് 19കാരനായ ആയുഷ് മാത്രയെ മുംബൈ ഉപനായക സ്ഥാനത്തേക്ക് പരിഗണിച്ചത്.ALSO READ: ഹർമൻ ഇറങ്ങിയത് മനസില്ലാ മനസോടെ; സ്മൃതി മന്ഥന പുതിയ ക്യാപ്റ്റൻ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹർമൻ ഇറങ്ങിയത് മനസില്ലാ മനസോടെ; സ്മൃതി മന്ഥന പുതിയ ക്യാപ്റ്റൻ