1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav and Virat Kohli

Suryakumar Yadav and Virat Kohli: അന്ന് നോക്കി കണ്ണുരുട്ടി, ഇന്ന് താണുവണങ്ങി; സൂര്യകുമാറിനെ ചേര്‍ത്തുപിടിച്ച് വിരാട് കോലി, വീഡിയോ വൈറല്‍

2021 ഐപിഎല്ലില്‍ സൂര്യകുമാറിനെ നോക്കി കോലി കണ്ണുരുട്ടിയതാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്

Suryakumar Yadav and Virat Kohli
Suryakumar Yadav and Virat Kohli: സൂര്യകുമാര്‍ യാദവിനു മുന്നില്‍ താണുവണങ്ങി വിരാട് കോലി. ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 26 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും സഹിതം 68 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെ പ്രശംസിക്കുകയായിരുന്നു കോലി. സൂര്യകുമാറിനൊപ്പം ബാറ്റ് ചെയ്തിരുന്നത് കോലിയാണ്. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായ ശേഷം ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെയാണ് സൂര്യകുമാര്‍ യാദവിന് മുന്നില്‍ കോലി കുമ്പിട്ടത്. ഉടന്‍ തന്നെ കോലിയെ സൂര്യകുമാര്‍ കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. 
2021 ഐപിഎല്ലില്‍ സൂര്യകുമാറിനെ നോക്കി കോലി കണ്ണുരുട്ടിയതാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുന്നതിനിടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായിരുന്ന വിരാട് കോലി സ്ലെഡ്ജിങ്ങിന്റെ ഭാഗമായി കണ്ണുരുട്ടിയത്. ഇന്ന് ഒരേ ടീമില്‍ കളിക്കുമ്പോള്‍ ഇരുവരുടേയും സൗഹൃദം എത്ര മനോഹരമാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. 

About Writer
രേണുക വേണു
അടുത്ത ലേഖനം
ഒരു അവസരം കൂടി നല്‍കും, ഇല്ലെങ്കില്‍ പുറത്ത്; കെ.എല്‍.രാഹുലിന് പകരം പന്തിനെ ഓപ്പണറായി പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍, ഇനിയുള്ള കളികള്‍ നിര്‍ണായകം