അനുബന്ധ വാര്‍ത്തകള്‍
- Asia Cup, India in Super 4: ഏഷ്യാ കപ്പ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ !
- ഫുൾ ഫിറ്റ് ആയുള്ള ബൗളർ വന്നാലും ഞങ്ങൾ ജയിക്കും, തോറ്റ് കഴിഞ്ഞ് അതും ഇതും പറഞ്ഞുവരരുത്: തുറന്നടിച്ച് ജഡേജ
- ഹോങ്കോങിനെ നിസാരമായി കാണേണ്ട, ഇന്ത്യയെ വിറപ്പിച്ച ചരിത്രം അവർക്കുണ്ട്
- നിങ്ങളിത് കാര്യമായാണോ പറയുന്നത്? കോലിയുടെ സ്ഥാനം ഭീഷണിയിലെന്ന മഞ്ജരേക്കറുടെ അഭിപ്രായത്തോട് പ്രതികരിച്ച് സ്കോട്ട് സ്റ്റെറിസ്
- ക്രീസിൽ സെറ്റായിട്ടും ആത്മവിശ്വാസമില്ലാതെയാണ് കോലി കളിച്ചത്, ഞാൻ ആശ്ചര്യപ്പെട്ടു: ഇൻസമാം ഉൾ ഹഖ്
Fans against KL Rahul: 'ഒച്ച് ഇതിലും വേഗത്തില്‍ ഇഴയും'; കെ.എല്‍.രാഹുലിനെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍ മീഡിയ
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി
KL Rahul: ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിനെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഹോങ് കോങ്ങിനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ഇന്നിങ്സിന്റെ പേരിലാണ് രാഹുല്‍ ക്രൂശിക്കപ്പെടുന്നത്. താരതമ്യേന ദുര്‍ബലരായ ഹോങ് കോങ്ങിനെതിരെ പവര്‍പ്ലേയില്‍ പോലും റണ്‍സ് കണ്ടെത്താന്‍ കഴിയാത്ത രാഹുല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് ആരാധകരുടെ വാദം.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഹോങ് കോങ്ങിനെതിരെ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒച്ച് ഇഴയും പോലെയാണ് രാഹുലിന്റെ ഇന്നിങ്സ് പോയത്. 36 റണ്‍സ് എടുക്കാന്‍ രാഹുല്‍ 39 പന്തുകള്‍ നേരിട്ടു. മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് ട്വന്റി 20 ഫോര്‍മാറ്റിനു ഒട്ടും ചേരുന്നതല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഈ കളിയും വച്ചാണോ രാഹുല്‍ ലോകകപ്പ് കളിക്കാന്‍ പോകുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.