KL Rahul: 'രാഹുലിന്റെ ഈ മനോഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല'; തണുപ്പന്‍ ഇന്നിങ്‌സില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 36 റണ്‍സ് എടുക്കാന്‍ രാഹുല്‍ 39 പന്തുകള്‍ നേരിട്ടു

രേണുക വേണു| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (08:32 IST)

KL Rahul: ഹോങ് കോങ്ങിനെതിരായ മത്സരത്തിലെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ ബാറ്റിങ് വിമര്‍ശിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രാഹുലിനെതിരെ രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് രാഹുലിന്റെ ഇന്നിങ്‌സിനെ രൂക്ഷമായി വിമര്‍ശിച്ചു. രാഹുലിന്റെ ഇന്നിങ്‌സ് യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു.

ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 36 റണ്‍സ് എടുക്കാന്‍ രാഹുല്‍ 39 പന്തുകള്‍ നേരിട്ടു. മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് ട്വന്റി 20 ഫോര്‍മാറ്റിനു ഒട്ടും ചേരുന്നതല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഈ കളിയും വച്ചാണോ രാഹുല്‍ ലോകകപ്പ് കളിക്കാന്‍ പോകുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.

'നമുക്ക് കാണാന്‍ കഴിയാത്ത് എന്തെങ്കിലും പ്രശ്‌നം പിച്ചില്‍ ഒളിച്ചിരിപ്പുണ്ടോ? ഒരു തരത്തിലും രാഹുലിന്റെ ഈ സമീപനത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈ ഇന്നിങ്‌സിന് ഒരു ന്യായീകരണവുമില്ല' വെങ്കടേഷ് പ്രസാദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :